Saturday, December 1, 2007

aarsham three

ആര്‍ഷം മൂന്ന്‌ഇരുട്ടില്‍നിന്നു വെളിച്ചത്തിലേയ്ക്കുള്ള ,തിന്മയില്‍ നിന്നു നന്മയിലേക്കുള്ള തികച്ചും വ്യക്തിനിഷ്ടവും അന്തര്മുഖവും അതേസമയം ധീരവുമായ ആ സത്യാന്വേഷനമാണ് ജീവിതവ്ര്തമാക്കാന്‍ ഋഷികള്‍ ഉപദേശിക്കുന്നത് । ധീരരും ഏകാന്ത പധികരുമായ അവരുടെ ദര്‍ശനമാണ്‌ സാംഖ്യം യോഗം ഉപനിഷത്തുക്കള്‍ ഗീത മുതലായവയില്‍ നാം കാണുന്നത് ।അവരുടെ കണ്ടെത്തലുകള്‍ക്കു ദേശകാലപരിമിതികളില്ല ।അതിനാല്‍ അവ സാര്‍വ ലൌകികങ്ങളും സനാതനങ്ങളുമാണ് ।അവ നല്കുന്ന വെളിച്ചം നമുക്കനുഗ്രഹമാകട്ടെ ।(തുടരും )

Thursday, November 22, 2007

യാതൊന്നില്‍ നിന്നാണോ ഈ പ്രപഞ്ചം ആവിര്‍ഭവിച്ചത് , യതോന്നില്‍ നിലനില്‍ക്കുകയും , യതോന്നില്‍ ലയിക്കുകയും ചെയ്യുന്നുവോ ആ പരമസത്യം തന്‍റെ ഉള്ളില്‍ തന്നെ കണ്ടെത്തുവാന്‍ മനുഷ്യന് മാത്രമേ കഴിയൂ . അതിമത്തായ ആ ബ്രഹ്മ സാക്ഷാല്കാരത്തിന്റെ ആനന്ദാ നുഭൂതി അനുഭവിക്കാന്‍ കഴിയും പോളാണ് മനുഷ്യ ജീവിതം സഫലമാകുന്നത്‌ എന്ന് ഋഷികള്‍ പറയുന്നു ,അതിനുള്ള യത്നം തന്നെയാണ് സത്യാന്വേഷണം .
ഈ സത്യാന്വേഷണം ജീവിതനിഷേധമല്ല .മറിച്ച് ജീവിതത്തെ അതിന്‍റെ പൂര്‍ണതയോടെ അനുഭവിക്കുകയാണ് . ഈ പ്രപഞ്ചത്തെ തന്നില്‍തന്നെ പൂര്‍ണമായി കണ്ടെത്തുവാന്‍ കഴിയുന്നവന് പ്രപഞ്ചതെയോ പ്രപഞ്ച ജീവിതതെയോ നിഷേധിക്കുവാന്‍ എങ്ങനെ സാധിക്കും . ജീവിതത്തെയും പ്രപഞ്ചത്തെയും നിഷേധിക്കുന്ന കാഴ്ച്ചപ്പാടുകള്‍ ആധ്യാത്മിക മണ്ഡലത്തില്‍ നിലനില്‍ക്കുന്നുവെന്നും അതിനു പ്രചുര പ്രചാരം കിട്ടിയിട്ടുന്റെന്നുമുള്ളത് സത്യം തന്നെ .പക്ഷെ ഉപനിഷതുക്കളിലെ യഥാര്ത്ഥ ദര്ശനം ജീവിത നിഷേധിയല്ല . അത് ജീവിതനിഷേധി യാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ആര്‍ഷ ദര്‍ശനത്തെ ദുര്‍വ്യാഖ്യാനം ചെയ്തവരുടെ പാതയാണ് പിന്തുടരുന്നത് .

Wednesday, November 21, 2007

aarsam

പ്രാചീനരായ ഋഷികള്‍ വിശാലവീക്ഷണം ഉള്ളവര്‍ ആയിരുന്നു .അവരുടെ അന്തര്‍ദര്‍ശനം സാര്‍വലൌകികമായിരുന്നു .അവര്‍ മനുഷ്യ ജീവിതത്തിന്‍റെ മഹത്വം ദര്‍ശിച്ചു .മറ്റു ജന്തുക്കള്‍കു ജീവിതം ഭോഗത്തിന് മാത്രം ഉള്ളതാണ് .എന്നാല്‍ മനുഷ്യന് ഭോഗം മാത്രമല്ല യോഗവും സാധ്യമാണ് .
യോഗ നിഷ്ടമായ ധാര്‍മിക ജീവിതം കൊണ്ടു മനുഷ്യ ജീവിതത്തിന്‍റെ പരമ ലകഷ്യമായ കൈവല്യം നേടാനാണ്‌ ഋഷികള്‍ ഉപദേശിച്ചത് .പരമവും ഉപാധികള്‍ ഇല്ലാത്തതുമായ സ്വാതന്ത്ര്യമാണ്‌ കൈവല്യം .
സത്യത്തിലും അഹിംസയിലും അധിഷ്ടിതമായ സനാതനമായ മാനുഷികമൂല്യങ്ങളെ ശ്രെയസ്കരമായി ദര്‍ശിച്ച ഋഷികളുടെ ധര്മോപദേശങ്ങളാണ് ആര്‍ഷധര്‍മസാരമായ ഉപനിഷതുക്കളില്‍ ഉള്ളത് അതിനാല്‍ ആര്‍ഷധര്‍മം സനാതനമാണ് (തുടരും)

Friday, November 9, 2007

ബൂലോകത്തിലേക്ക് ഒരു പുതിയ അംഗം

ഞാനും ബ്ലോഗിലേക്ക് , ഈ ലോകത്തിലെ ഒരു പുതിയ അംഗം