യാതൊന്നില്‍ നിന്നാണോ ഈ പ്രപഞ്ചം ആവിര്‍ഭവിച്ചത് , യതോന്നില്‍ നിലനില്‍ക്കുകയും , യതോന്നില്‍ ലയിക്കുകയും ചെയ്യുന്നുവോ ആ പരമസത്യം തന്‍റെ ഉള്ളില്‍ തന്നെ കണ്ടെത്തുവാന്‍ മനുഷ്യന് മാത്രമേ കഴിയൂ . അതിമത്തായ ആ ബ്രഹ്മ സാക്ഷാല്കാരത്തിന്റെ ആനന്ദാ നുഭൂതി അനുഭവിക്കാന്‍ കഴിയും പോളാണ് മനുഷ്യ ജീവിതം സഫലമാകുന്നത് എന്ന് ഋഷികള്‍ പറയുന്നു ,അതിനുള്ള യത്നം തന്നെയാണ് സത്യാന്വേഷണം .
ഈ സത്യാന്വേഷണം ജീവിതനിഷേധമല്ല .മറിച്ച് ജീവിതത്തെ അതിന്‍റെ പൂര്‍ണതയോടെ അനുഭവിക്കുകയാണ് . ഈ പ്രപഞ്ചത്തെ തന്നില്‍തന്നെ പൂര്‍ണമായി കണ്ടെത്തുവാന്‍ കഴിയുന്നവന് പ്രപഞ്ചതെയോ പ്രപഞ്ച ജീവിതതെയോ നിഷേധിക്കുവാന്‍ എങ്ങനെ സാധിക്കും . ജീവിതത്തെയും പ്രപഞ്ചത്തെയും നിഷേധിക്കുന്ന കാഴ്ച്ചപ്പാടുകള്‍ ആധ്യാത്മിക മണ്ഡലത്തില്‍ നിലനില്‍ക്കുന്നുവെന്നും അതിനു പ്രചുര പ്രചാരം കിട്ടിയിട്ടുന്റെന്നുമുള്ളത് സത്യം തന്നെ .പക്ഷെ ഉപനിഷതുക്കളിലെ യഥാര്ത്ഥ ദര്ശനം ജീവിത നിഷേധിയല്ല . അത് ജീവിതനിഷേധി യാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ആര്‍ഷ ദര്‍ശനത്തെ ദുര്‍വ്യാഖ്യാനം ചെയ്തവരുടെ പാതയാണ് പിന്തുടരുന്നത് .
Subscribe to:
Post Comments (Atom)
No comments:
Post a Comment