പ്രാചീനരായ ഋഷികള്‍ വിശാലവീക്ഷണം ഉള്ളവര്‍ ആയിരുന്നു .അവരുടെ അന്തര്‍ദര്‍ശനം സാര്‍വലൌകികമായിരുന്നു .അവര്‍ മനുഷ്യ ജീവിതത്തിന്‍റെ മഹത്വം ദര്‍ശിച്ചു .മറ്റു ജന്തുക്കള്‍കു ജീവിതം ഭോഗത്തിന് മാത്രം ഉള്ളതാണ് .എന്നാല്‍ മനുഷ്യന് ഭോഗം മാത്രമല്ല യോഗവും സാധ്യമാണ് .
യോഗ നിഷ്ടമായ ധാര്‍മിക ജീവിതം കൊണ്ടു മനുഷ്യ ജീവിതത്തിന്‍റെ പരമ ലകഷ്യമായ കൈവല്യം നേടാനാണ് ഋഷികള്‍ ഉപദേശിച്ചത് .പരമവും ഉപാധികള്‍ ഇല്ലാത്തതുമായ സ്വാതന്ത്ര്യമാണ് കൈവല്യം .
സത്യത്തിലും അഹിംസയിലും അധിഷ്ടിതമായ സനാതനമായ മാനുഷികമൂല്യങ്ങളെ ശ്രെയസ്കരമായി ദര്‍ശിച്ച ഋഷികളുടെ ധര്മോപദേശങ്ങളാണ് ആര്‍ഷധര്‍മസാരമായ ഉപനിഷതുക്കളില്‍ ഉള്ളത് അതിനാല്‍ ആര്‍ഷധര്‍മം സനാതനമാണ് (തുടരും)
Subscribe to:
Post Comments (Atom)
No comments:
Post a Comment